16 വയസ്സുവരെ സമൂഹമാധ്യമം വിലക്കി രാജ്യം

News Desk
1 Min Read

കോലാലംപുർ: പതിനാറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക്‌ സമൂഹമാധ്യമങ്ങൾ വിലക്കുന്ന കർശന നിയമം നടപ്പാക്കി മലേഷ്യൻ സർക്കാർ. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽവന്നത്.

മലേഷ്യയിൽ 80 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രായം പരിശോധിക്കുന്നതിനുള്ള സംവിധാനം നിർബന്ധമായും ഏർപ്പെടുത്തണം.

നിലവിലുള്ള ഉപയോക്താക്കളുടെ പ്രായം ഘട്ടംഘട്ടമായി പരിശോധിക്കാൻ കമ്പനികൾക്ക് ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 16 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ ഉടൻ തടയും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഒരുകോടി മലേഷ്യൻ റിംഗിറ്റ് (ഏകദേശം 25 ലക്ഷം ഡോളർ) വരെ പിഴ ചുമത്തും.

ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ സമാനമായ നിയന്ത്രണങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, സ്‌പെയിൻ, ഡെന്മാർക്ക്, തായ്‌ലൻഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഇത്തരം സുരക്ഷാനയങ്ങൾ നടപ്പാക്കാൻ പഠനങ്ങൾ നടത്തുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!