ഹഫർ അൽ ബാത്ത്. ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. തിരുവനന്തപുരം, നീറമൺകര സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. മൂന്ന് മാസമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹഫർ അൽ ബാത്ത് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 10 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. സംസ്കാരം നടത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
