29 വർഷത്തെ പ്രവാസം; മലയാളി ജിദ്ദയിൽ അന്തരിച്ചു

News Desk
0 Min Read

ജിദ്ദ: മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായ മലയാളി ജിദ്ദയിൽ അന്തരിച്ചു. കോഴിക്കോട്, കുണ്ടായിതോട് സ്വദേശിയായ കൊണ്ടോട്ടി ഐക്കരപ്പടി, കണ്ണംവെട്ടിക്കാവിൽ താമസക്കാരനായ കണ്ണോത്ത് അബൂബക്കർ (56) ആണ് മരിച്ചത്.  

അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, നില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം. 29 വർഷത്തിലേറെയായി ജിദ്ദ കാർ ഹറാജിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

ഭാര്യ: ബുഷ്‌റ, മക്കൾ മുഹമ്മദ് സാലിഹ്, അബ്‌ദുൽ സമദ്(ജിദ്ദ,) മുഹമ്മദ് സാദിഖ്. സഹോദരങ്ങൾ: അബ്‌ദുറഹ്‌മാൻ, സീനത്ത്, സുഹ്റാബി. നിയമ നടപടികൾ പൂർത്തികരിച്ച് മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര സഹായങ്ങൾക്ക്  ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!