ജിദ്ദ: ജിദ്ദയിൽ വാട്ടർ ടാങ്ക് തകർന്നുവീണ് വെള്ളം പുറത്തേക്ക് കുത്തിയൊലിച്ചു. ഒരു സ്വകാര്യ കമ്പനിയുടെ വാട്ടർ ടാങ്ക് തകർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
സിവിൽ ഡിഫൻസ് പ്രസ്താവന ഇപ്രകാരം: ജിദ്ദ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ഒരു സ്വകാര്യ കമ്പനിയുടെ താൽക്കാലിക വാട്ടർ ടാങ്ക് അപ്രതീക്ഷിതമായി തകർന്ന സംഭവത്തിൽ ഇടപെട്ടു. ടാങ്ക് നിലത്തു പതിച്ചതിനെത്തുടർന്ന് അതിനുള്ളിലെ വെള്ളം പുറത്തേക്ക് കുത്തിയൊലിക്കുകയായിരുന്നു.”
അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് ബന്ധപ്പെട്ട സംഘങ്ങൾ സാഹചര്യം കൈകാര്യം ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി, താൽക്കാലിക സൗകര്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ എല്ലാവരോടും അഭ്യർത്ഥിച്ചു.
സംഭവം നടന്ന ഉടൻ തന്നെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചോ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല.
വീഡിയോ 👇
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
