ഒരു കുവൈത്ത് ദിനാറിന് 311 രൂപക്ക് മുകളിലാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. സഊദി റിയാലിന് 25.7 രൂപയാണ് നിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു ഒമാനി റിയാലിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 250 ഇന്ത്യൻ രൂപ എന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. ഒരു ഖത്തരി റിയാലിന് 26.4 രൂപയെന്ന നിരക്കിലേക്ക് ഉയർന്നു. ബഹ്റൈന്‍ ദിനാറിന്‍റെ വിനിമയ നിരക്കിലും വൻ വർധനവ് ഉണ്ടായിട്ടുണ്ട്.

ഒരു ബഹ്റൈൻ ദിനാറിന് 255.7 രൂപയെന്നതാണ് നിരക്ക്. രാജ്യാന്തര വിപണിയിൽ ഒരു യുഎസ് ഡോളറിന് 96.29 പൈസ എന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ആഗോള വിപണിയിലെ ഡോളറിന്റെ കരുത്തും രാജ്യാന്തര തലത്തിലെ സംഘർഷങ്ങളെത്തുടർന്ന് അസംസ്കൃത എണ്ണവില വർധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.