തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുൻപ് മുൻ കെപിസിസി പ്രസിഡന്റുമാരുടെയും വർക്കിങ് പ്രസിഡന്റുമാരുടെയും അടക്കം അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് ഇവരുമായി ആശയവിനിയമയം നടത്തും. തീരുമാനം ഉടനുണ്ടാകും.
മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടുന്നതിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുമ്പോൾ വിവിധ ക്യാംപുകളിലെ കണക്കുകൂട്ടലുകൾ:
∙ വി.ഡി.സതീശൻ ക്യാംപ്: മുൻ കെപിസിസി പ്രസിഡന്റുമാരടക്കമുള്ളവരുടെ അഭിപ്രായം തേടാനുള്ള തീരുമാനത്തിൽ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിൽ. ജയിച്ചുവന്ന 63 എംഎൽഎമാരുള്ളപ്പോൾ മുഖ്യമന്ത്രിയായി പുറത്തുനിന്നുള്ളയാൾ എന്തിന്? മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പ്രകടിപ്പിക്കുന്നതു ജനവികാരമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും സതീശനൊപ്പമാണെന്നു വ്യക്തമായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപിക്കുന്നത് ജനവികാരം എതിരാക്കും. എംഎൽഎമാരായ കെ.പി.നൗഷാദ് അലി, മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുൻപ് മുൻ കെപിസിസി പ്രസിഡന്റുമാരുടെയും വർക്കിങ് പ്രസിഡന്റുമാരുടെയും അടക്കം അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് ഇവരുമായി ആശയവിനിയമയം നടത്തും. തീരുമാനം ഉടനുണ്ടാകും.
മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നതിനിടെ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ പക്ഷക്കാരുടെ സംയുക്ത യോഗം ചേരാൻ നീക്കം. കെ. സുധാകരന്റെ വീട്ടിൽ യോഗം ചേരാനാണ് തീരുമാനിച്ചത്. എന്നാൽ വിവരമറിഞ്ഞ് സുധാകരന്റെ വീടിനു സമീപത്തു മാധ്യമ പ്രവർത്തകർ എത്തിയതോടെ യോഗം ആരംഭിക്കുന്നത് വൈകുകയാണ്. സുധാകരന്റെ അനുയായി ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, കെ.സി. വേണുഗോപാലിന്റെ അനുയായി രാജീവൻ എളയാവൂർ എന്നിവരുടെ നേതൃത്വത്തിലാണു യോഗം വിളിച്ചു ചേർത്തത്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. കെ. സുധാകരന്റെ അനുയായികൾ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് സ്ഥാപിക്കുകയും പാലഭിഷേകം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതിനു വേണ്ടി കെ. സുധാകരനും കെ.സി. വേണുഗോപാലും ഒരുമിച്ച് നിൽക്കാനാണ് നീക്കം നടക്കുന്നത്. ഇടക്കാലത്ത് ഒരുമിച്ചു നിന്നിരുന്ന സുധാകരനും വേണുഗോപാലും പിന്നീട് അകൽച്ചയിലാവുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ചരടുവലി മുറുകിയതോടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
