വീണ്ടും സൂര്യാഘാതമേറ്റു; കോഴിക്കോട് നിർമാണ തൊഴിലാളിക്ക് പൊള്ളലേറ്റു

News Desk
0 Min Read

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പേരാമ്പ്രയിൽ നിർമാണ തൊഴിലാളിക്കാണ് പൊള്ളലേറ്റത്. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാർ(52) ആണ് സൂര്യാതപമേറ്റത്.

വേളം പെരുവയലിൽ കെട്ടിട നിർമാണ ജോലിക്കിടെ ഇയാൾക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!