ഇനി മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട്; മലയാളികളടക്കം പ്രവാസികൾക്ക് ഏറെ ഗുണകരം

News Desk
1 Min Read

Lഅബുദാബി: യുഎഇ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും വിദേശികൾക്കും രാജ്യത്തെത്തിയ ഉടൻ തന്നെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സൗകര്യമൊരുങ്ങുന്നു. ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയിലൂടെ വിനോദസഞ്ചാരികൾക്ക് മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കാമെന്ന് അധികൃതർ അറിയിച്ചു.

യുഎഇ സെൻട്രൽ ബാങ്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (െഎസിപി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) എന്നിവർ സംയുക്തമായാണ് ഈ നൂതന സംവിധാനം അവതരിപ്പിച്ചത്. ഇത് ഇന്ത്യക്കാരടക്കമുള്ള വിദേശി സന്ദർശകർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

∙ ബയോമെട്രിക് സംവിധാനത്തിലൂടെ വേഗത്തിലുള്ള സേവനം
നേരത്തെ വിനോദസഞ്ചാരികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഒട്ടേറെ രേഖകളും നൂലാമാലകളും ആവശ്യമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ തന്നെ ഐസിപി നൽകുന്ന ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് എഡിസിബി മൊബൈൽ ആപ്പിലൂടെ അക്കൗണ്ട് തുടങ്ങാം. ഫേഷ്യൽ റെക്കഗ്നിഷൻ ഉൾപ്പെടെയുള്ള അത്യാധുനിക ബയോമെട്രിക് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. അക്കൗണ്ട് തുടങ്ങുന്നതോടെ ഡിജിറ്റൽ ഡെബിറ്റ് കാർഡുകൾ ലഭ്യമാകും, ഇത് വഴി പണമിടപാടുകൾ ഉടൻ തന്നെ ആരംഭിക്കാം.

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും കറൻസി ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. യുഎഇയുടെ ദേശീയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായ ‘ആനി’, ‘ജെയ്‌വാൻ’ എന്നിവയുമായി ടൂറിസ്റ്റ് അക്കൗണ്ടുകൾ ബന്ധിപ്പിക്കും. സന്ദർശകർക്ക് സുരക്ഷിതവും ലളിതവുമായ ബാങ്കിങ് അനുഭവം നൽകുന്നതിലൂടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് ലഭിക്കും.

ബാങ്കിങ് സേവനങ്ങളിലെ ഈ നവീകരണം ആഗോള സാമ്പത്തിക ഹബ് എന്ന നിലയിൽ യുഎഇയുടെ ആകർഷണീയത വർദ്ധിപ്പിക്കുമെന്ന് എഡിസിബി ഗ്രൂപ്പ് സിഇഒ അലാ ഇറെയ്ഖാത്ത് പറഞ്ഞു. സന്ദർശകർക്ക് കൂടുതൽ സുതാര്യമായും വേഗത്തിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കുന്നത് ബിസിനസ് രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികൾക്ക് വിവിധ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ ജുമ അൽ ഖൈലിയും വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!