വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം; വെറ്ററിനറി കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

News Desk
0 Min Read

തെലങ്കാന: വിദ്യാർഥിനികൾക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ വെറ്ററിനറി കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ വെറ്ററിനറി പോളിടെക്നിക് കോളേജ് പ്രൻസിപ്പൽ ബൊബ്ബിലി രാജേന്ദറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ രാജേന്ദറിനെതിരെ പൊലീസ് കേസെടുത്തു.

വൈകുന്നേരങ്ങളിൽ പെൺകുട്ടികളുടെ ഹോസ്റ്റിലിലേയ്ക്കെത്തുന്ന രാജേന്ദർ പെൺകുട്ടികളോട് മോശമായി സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്നാണ് ഉയർന്ന പരാതി. മൂന്ന് മാസത്തോളം ഈ അതിക്രമം തുടർന്നിരുന്നതായും വിദ്യാർഥിനികൾ വെളിപ്പെടുത്തി. തനിക്കുണ്ടായ മോശം അനുഭവം വിദ്യാർഥിനി തന്റെ രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ ഇതുവരെയും ആരോപണവിധേയനായ അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!