ഇടിഞ്ഞിടിഞ്ഞ് ഇതെങ്ങോട്ടാ പൊന്നേ.., പവന് 600 രൂപ കുറഞ്ഞു; സ്വർണവില 90,000 ത്തിലേക്ക്?

malayalampress
2 Min Read

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയുമായി. 1,00,920 രൂപയായിരുന്നു ഇന്നലത്തെ വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വര്‍ണവില എത്തിനിൽക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ശക്തമായതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് സ്വർണവിപണിയിൽ തിരിച്ചടിയായത്. ഇതോടെ സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവുകളിലൊന്നിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ നേരിയ വർധനയ്ക്ക് പിന്നാലെയാണ് സ്വർണവില വീണ്ടും കുത്തനെ താഴ്ന്നത്. അന്ന് ഗ്രാമിന് 200 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിലയിടിവ് തുടർന്നാൽ പവൻ വില വൈകാതെ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

രാജ്യത്തെ ഇന്നത്തെ സ്വര്‍ണ വില

വര്‍ഷത്തില്‍ ഒന്നിലധികം തവണ, അമൂല്യമായ ലോഹം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നതിനാല്‍, പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ സ്വര്‍ണ വില അന്വേഷിക്കുന്നത്. കാലഹരണ തീയതികള്‍ അറിയുന്നതിനായി മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) ആളുകള്‍ സ്വര്‍ണത്തിന്റെ വില ട്രാക്ക് ചെയ്യാറുമുണ്ട്. അതേസമയം വ്യത്യസ്ത ഇന്ത്യന്‍ നഗരങ്ങളില്‍ സ്വര്‍ണ നിരക്ക് വ്യത്യാസപ്പെട്ടുമിരിക്കുന്നു.

ഇന്ത്യയിലെ ഇന്നത്തെ സ്വര്‍ണ വില :

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ സ്വര്‍ണ വില അറിയാം. ആഗോള സാഹചര്യങ്ങളും വിവിധ സ്ഥലങ്ങളിലെ നിരക്കുകളും അനുസരിച്ച് സ്വര്‍ണ വില എല്ലാ ദിവസവും മാറിമറിയുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങള്‍, സീസണുകളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത്, ആഗോള വിപണികളിലെ ചാഞ്ചാട്ടങ്ങള്‍ എന്നിങ്ങനെ പലവിധ കാരണങ്ങള്‍ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നു.

ഇന്ത്യയിലെ പ്രതിദിന സ്വര്‍ണ നിരക്ക് പരിഷ്‌കരണം :

22 കാരറ്റിന്റെയും 24 കാരറ്റിന്റെയും അടിസ്ഥാനത്തിലാണ് സ്വര്‍ണ വില നിശ്ചയിക്കുന്നത്. രൂപക്കെതിരെ ഡോളറിന്റെ മൂല്യം ഉയരുകയോ കുറയുകയോ ചെയ്യും. അത്തരത്തില്‍ ചാഞ്ചാട്ടം തുടരുന്ന യുഎസ് ഡോളറിലാണ് വില ആദ്യം തീരുമാനിക്കുന്നത്.

ഇന്ത്യയില്‍ സ്വര്‍ണ വിലയെ ബാധിക്കുന്ന വിവിധ നികുതികള്‍ :

ഒന്നിലധികം തീരുവകള്‍, ചരക്ക് സേവന നികുതി (ജിഎസ്ടി), സര്‍ചാര്‍ജുകള്‍, ഇന്‍ഫ്രാ, അഗ്രി സെസ് എന്നിവ സ്വര്‍ണ നിരക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!