റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച നടപടി നീട്ടിയതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഇന്ന് (തിങ്കളാഴ്ച) രാവിലെ അറിയിച്ചു.
ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച്, വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷയും പ്രവർത്തനസജ്ജതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഹൂതി ഭീകരവാദ സംഘം നടത്തിയ ആക്രമണത്തെ തുടർന്ന് എയർപോർട്ട് അടച്ചത്. അന്നത്തെ ഭീകര ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതും വിമാനത്താവള സുരക്ഷ ഉറപ്പാക്കുന്നതും വരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
