ഫ്‌ളൈ ദുബായ് സംഭവം : പിന്നിൽ ഇറാൻ ആണെങ്കിൽ ശക്തമായി തിരിച്ചടിക്കും-ട്രംപ്

News Desk
2 Min Read

വാഷിംഗ്ടൺ: ഫ്‌ളൈ ദുബായ് വിമാനത്തിൽ വൈസ് ക്യാപ്റ്റൻ നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും അതിന് പിന്നിൽ ഇറാന് പങ്കുണ്ടെങ്കിൽ രാജ്യം അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന വിമാനത്തിലാണ് കോ-പൈലറ്റ് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ചത്.് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ ജീവനക്കാർ തമ്മിൽ അടിയന്തര തർക്കവും കൈയേറ്റവും ഉണ്ടായതിനെ തുടർന്നാണ് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തരമായി ഇറക്കിയത്. ക്യാബിൻ ജീവനക്കാരുടെ ഇടപെടൽ മൂലമാണ് വിമാനം സുരക്ഷിതമാക്കാനായത്.

സംഭവത്തിൽ ടെഹ്റാന് (ഇറാൻ) പങ്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വൈറ്റ് ഹൗസിൽ മറുപടി പറയുകയായിരുന്നു ട്രംപ്. ‘അവർക്ക് കനത്ത പ്രഹരം തന്നെ നേരിടേണ്ടി വരും, കാര്യങ്ങൾ ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്’ എന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സുരക്ഷാ കാരണങ്ങളാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രായേലിലേക്കും തിരിച്ചുുമുള്ള എല്ലാ വിമാന സർവീസുകളും ഫ്‌ളൈദുബായ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ട്രൂത്ത് സോഷ്യലിൽ കുറിച്ച സന്ദേശത്തിൽ, ‘ഇറാനിലെ ആണവ ഭീഷണി ഇല്ലാതാക്കാൻ നാലു മുതൽ ആറു ആഴ്ച വരെ വേണമെന്ന് പലരും പറഞ്ഞിരുന്നു, എന്നാൽ ഒറ്റ രാത്രി കൊണ്ടാണ് ഞാൻ അത് ചെയ്തു തീർത്തത്; ഇനി അത് അങ്ങനെ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ബാക്കിയുള്ളത്’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഫ്ളൈ ദുബായ് പൈലറ്റ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞിരുന്നു.’വിമാനത്തിലെ മിക്കവാറും എല്ലാ യാത്രക്കാരും ഇസ്രയേലികളായിരുന്നു. വിമാനം ഇസ്രയേലിനോട് അടുത്തപ്പോൾ, പൈലറ്റുമാരിൽ ഒരാൾ മറ്റേയാളെ കുത്തുകയും യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതു. വിമാനത്തിലെ സംവിധാനങ്ങൾ തകരാറിലാക്കാൻ ശ്രമിച്ചു.

ഒരു ഇസ്രയേലി യാത്രക്കാരനും ജീവനക്കാരിലൊരാളുമാണ് കോക്ക്പിറ്റിൽ കയറി പൈലറ്റിനെ തടഞ്ഞത്’, നെതന്യാഹു പറഞ്ഞു.ഇസ്രായേൽ പതിവായി സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോ പൈലറ്റിനെ സൗദി ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു പറഞ്ഞു. ഭാവിയിൽ സമാനമായ ശ്രമങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!