ഇടുക്കി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. സ്പോൺസറെക്കുറിച്ചും കർത്തയുടെ ഡയറിയില്‍ പേര് വന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് ചൊടിപ്പിച്ചത്. ’മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല’ എന്നാവർത്തിച്ച മുഖ്യമന്ത്രി സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ പിടിച്ചുമാറ്റാനും ആവശ്യപ്പെട്ടു.
ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്. ഇതിനിടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പ്, മന്ത്രിമാരുടെ വിദേശയാത്രകൾ, സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ സതീശന്റെ പേരുവന്നത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതോടെ മുഖ്യമന്ത്രി കോപാകുലനാവുകയായിരുന്നു.
ആവർത്തിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
