നിങ്ങളൊന്ന് മാറിയേ…; ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

malayalampress
1 Min Read

തിരുവനന്തപുരം: വിവാദങ്ങളുടെ നിന്ന് വിവാ​ദങ്ങളിലേക്ക് വിജയകരമായി ജൈത്രയാത്ര തുടരുകയാണ് യുഡിഎഫ് സർക്കാർ. ഇപ്പോഴിതാ മാധ്യമങ്ങളുടെ ചോദ്യത്തോട് തട്ടിക്കയറിയിരിക്കയാണ് മുഖ്യമന്ത്രി വിഡി സതീശൻ. ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി മുഖം തിരിച്ചത്.

മാധ്യമങ്ങളുടെ ചോദ്യത്തോട് മാറിനിൽക്ക് അങ്ങോട്ട് എന്നായിരുന്നു ആക്രോശിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണ കൈരളിയുടെയും ദേശാഭിമാനിയുടെയും ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കാറുള്ളത്. ഇന്ന് ചാര്‍ട്ടേഡ് വിമാനത്തിലെ യാത്ര മുതല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം, കെഎം ഷാജിയുടെ ആഡംബരകാര്‍ യാത്ര തുടങ്ങിയ വിഷയങ്ങളില്‍ ഭൂരിഭാഗം മാധ്യമങ്ങളില്‍ നിന്നും സമാനമായ ചോദ്യമുണ്ടായി ഇതാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്.

കഴിഞ്ഞ ദിവസവും തുടര്‍ച്ചയായി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ മുഖ്യനെ അവഗണിച്ചു. പിന്നെ ഒഴിഞ്ഞുമാറി. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പലവട്ടം പരിഹസിച്ചു. ചോദ്യം ചോദിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകയോട് ഒന്ന് ഒതുങ്ങാന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയാമോയെന്ന കാര്യം ജനങ്ങള്‍ വിലയിരുത്തേണ്ടതാണ്. പക്ഷെ ന്യായീകരണങ്ങള്‍ ഉയര്‍ത്തി പിടിച്ചുനില്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ പലപ്പോഴും പാളുന്നതാണ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്. VIDEO

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!