ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രവാസി സഊദിയില്‍ അന്തരിച്ചു. പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ സ്വദേശി തെക്കേടത്ത് മൊയ്തീന് കുട്ടി (59) ആണ് സഊദിയിലെ ജിദ്ദയില്‍ മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മഹാജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജിദ്ദ അല്‍ ഖുംറയില്‍ ജോലി ചെയ്തുവരികയായിരുന്നു. മരണാനന്തര നടപടികള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
