ന്യൂയോർക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. ഇറാന് ഭീകരതയുടെ ഇരയാണെന്ന് പ്രസിഡന്റ് തുറന്നടിച്ചു. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച മസൂദ് പെസഷ്കിയാന് ഇറാൻ നയതന്ത്രത്തിലേക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഇറാന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇറാന് വേണ്ടത് ആണവോര്‍ജ്ജം മാത്രമാണെന്നും അണുബോംബ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ ആയുധങ്ങള്‍ കടത്താനാവില്ലെന്നും അമേരിക്കയുടെ ഭീഷണിക്ക് ഇറാന് വഴങ്ങില്ലെന്നും പെസഷ്കിയാന് വ്യക്തമാക്കി.
ആയത്തുള്ള അലി ഖമനയിയുടെ ചിത്രവും മിനാബ് സ്കൂള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് പെസഷ്കിയാന് പ്രസംഗിച്ചത്. ‘യാതൊരു കാരണവും ഇല്ലാതെ പരമോന്നത നേതാവ് വധിക്കപ്പെട്ട ഒരു രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങള്‍ ഈ കുട്ടികളേ കാണുന്നുണ്ടോ? യു എസും ഇസ്രയേലും സ്കൂളിനുനേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണ് ഈ കുട്ടികളെ.
ഞങ്ങളുടെ കുട്ടികളെയും ജനങ്ങളെയും അവർ ഇല്ലാതാക്കി. അവർ ഭീകരവാദികളാണ്. നിഷ്കളങ്കരായ ജനങ്ങളെ അവർ കൊന്നുകളഞ്ഞു. എന്നിട്ട് ഞങ്ങളെ ഭീകരവാദികൾ എന്ന് വിളിക്കുന്നു. ഞങ്ങൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോൾ അവർ ഞങ്ങളുടെ ജലപാത ഉപരോധിക്കുന്നു. ഇറാൻ പ്രതിരോധിക്കും ഞങ്ങൾ ആരുടെയും മുന്നിൽ മുട്ടുകുത്തില്ല’,
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
