സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർക്ക് ‘സ്കിൽ ടെസ്റ്റ്‌’ നിർബന്ധം; കേരളത്തിലെ ടെസ്റ്റ് കൊച്ചിയില്‍

malayalampress
2 Min Read

മുംബൈ/റിയാദ്: സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കിയത് പ്രാബല്യത്തിൽ. പുതിയ വിസയിൽ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്.

സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി നടത്തുന്ന ഈ ടെസ്റ്റ് സംബന്ധിച്ച് ഇന്നലെയാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. മറ്റു ഗാര്‍ഹിക വിസകള്‍ക്ക് ഇപ്പോള്‍ ടെസ്റ്റ് നിര്‍ബന്ധമില്ല.

ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ നേരത്തെ പുറത്തിറക്കിയിരുന്നത് മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രൈവറ്റ് കാർ ഡ്രൈവർ (തൊഴിൽ കോഡ്: 9141055) എന്ന തസ്തികയെ 2026 ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചത്.

പുതിയ തീരുമാനം അനുസരിച്ച്, ഈ സംവിധാനം നിലവിൽ വരുന്ന തീയതി മുതൽ മുസാനെദ് (Musaned) പ്ലാറ്റ്‌ഫോം വഴി വിസ അനുവദിക്കുന്നതിന് സ്‌കിൽ ടെസ്റ്റ് (Skill Test) പാസാകുന്നത് നിർബന്ധമാണ്. പാസാകാത്തവർക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുകയില്ല.

എല്ലാ റിക്രൂട്ടിംഗ് ഏജൻസികളും മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കാനും, നടപടികൾ ആരംഭിക്കുന്നതിന് മുൻപ് സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ എല്ലാ ആവശ്യകതകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നു

തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP)

റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഓരോ തൊഴിലാളിയും സഊദി തൊഴിൽ മാർക്കറ്റിന്റെ തൊഴിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വകാര്യ ഡ്രൈവർ തസ്തികയ്ക്കായി മുസാനെദ് ‘സ്‌കിൽ വെരിഫിക്കേഷൻ’ നിർബന്ധമാക്കിയിരിക്കുന്നു. പരീക്ഷ വിജയിക്കാതെ വിസ സ്റ്റാമ്പിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കില്ല.

നടപടിക്രമങ്ങൾ (Procedure)

  • e-Tawtheeq-ൽ തൊഴിലാളിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ‘Employment Request’ പേജിലെ ‘Skills Verification’ ഘട്ടത്തിലേക്ക് കരാർ സ്വയം മാറും.
  • കോൺട്രാക്ട് കാർഡ് തുറന്ന് Skills Verification Instructions എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിർദ്ദേശങ്ങൾ വായിച്ച്, നൽകിയിട്ടുള്ള ലിങ്ക് വഴി ‘Skills Verification Program’ പോർട്ടലിൽ പ്രവേശിച്ച് തൊഴിലാളിയുടെ പരീക്ഷയ്ക്കുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
  • തൊഴിലാളി വിജയകരമായി പരീക്ഷ പൂർത്തിയാക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നു.
  • ‘Employment Request’ തുറന്ന്, കരാർ തിരഞ്ഞെടുത്ത് Professional Verification ക്ലിക്ക് ചെയ്ത് റിസൾട്ട് പരിശോധിക്കുക. |

ടെസ്റ്റ്‌ പാസ് ആകുന്നവർക്ക് അംഗീകാരത്തോടെ കരാറുമായി മുന്നോട്ട് പോവുകയും വിസ പ്രൊസസിംഗ് തുടർന്നു നടത്തുകയും ചെയ്യാം.

തോറ്റ തൊഴിലാളിക്ക് വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികൾക്ക് യോഗ്യതയുണ്ടാവില്ല. റിക്രൂട്ട്‌മെന്റ് ഓഫീസ് കരാർ നിരസിക്കുകയും (Reject) പകരം മറ്റൊരു ഉദ്യോഗാർത്ഥിയെ നിർദ്ദേശിക്കുകയും വേണം. ഈ നടപടിക്രമങ്ങൾ പാലിക്കുന്നത് കരാറുകൾ തടസ്സപ്പെടാതെ സുഗമമായി നടക്കാനും യോഗ്യതയുള്ള തൊഴിലാളികൾക്ക് മാത്രം വിസ ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കി, പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധം

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!