ഭാര്യയെ കൊന്ന് തല ഫ്രിഡ്ജിൽ ഒളിപ്പിച്ചു; അറസ്റ്റിലായ യുവാവ് പോലീസ് വാഹനത്തിൽ നിന്ന് ചാടിമരിച്ചു

News Desk
1 Min Read

ഗുവാഹത്തി: ഗുവാഹത്തിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് തല ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ ഭർത്താവ് പൊലീസ് വാഹനത്തിൽ നിന്ന് ചാടിമരിച്ചു. ഭാര്യ റിയ താൽക്കുദാറിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ പ്രതി വാഹനത്തിൽ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചതോടെയാണ് ക്രൂര കൊലപാതകം പുറം ലോകമറിഞ്ഞത്. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി, പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ഒളിപ്പിച്ച നിലയിലാൽ അറുത്തെടുത്ത തലയും കണ്ടെത്തി. ആറ് മാസം മുമ്പാണ് രാമാനുജ് ഗോസ്വാമിയും റിയ താൽക്കുദാറും വിവാഹിതരായയത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!