ഗുവാഹത്തി: അസമിൽ ജയിലുകളിൽ തടവുകാർക്കിടയിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 31 ജയിലുകളിലായി നാല് മാസത്തിനിടെ 226 തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഗുവാഹത്തി ഹൈക്കോടതിയും വിഷയം പരിഗണിക്കുന്നുണ്ടെന്നും, ജയിലിൽ കഴിയുന്നതിനിടെ എങ്ങനെയാണ് എച്ച്ഐവി ബാധിച്ചതെന്നും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ശ്രീഭൂമി ജില്ലാ ജയിലിൽ കഴിയുന്ന 11 തടവുകാർക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. ഇവരിൽ ഒരു വനിതയും ഉൾപ്പെടുന്നു. ജയിലിനുള്ളിൽ എച്ച്ഐവി കേസുകൾ കണ്ടെത്തിയത് ജില്ലയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജയിൽ അധികൃതരുടെ കണക്കുപ്രകാരം നിലവിൽ 445 തടവുകാരാണ് ജയിലിലുള്ളത്. അതേസമയം, 187 തടവുകാരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിലാണ് നിലവിൽ 445 പേരെ പാർപ്പിച്ചിരിക്കുന്നത്. ഇതോടെ ജയിലിലെ രൂക്ഷമായ തിരക്ക് സംബന്ധിച്ച വിഷയവും വീണ്ടും ചർച്ചയായിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
