മിന്നൽ പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ നോക്കിനിൽക്കുന്ന പ്രദേശവാസികൾകാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി. കാണാതായവരുടെ എണ്ണം 4,247 ആയതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും പലയിടങ്ങളിലും തെരച്ചിൽ തുടരുകയാണ്. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 85 പൗരന്മാരെ കാണാതായതായി യുഎസും വ്യക്തമാക്കിയിട്ടുണ്ട്.
മിന്നൽ പ്രളയത്തിൽ നേപ്പാളിലെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലെ 933 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ത്രിശൂലി 3എ പദ്ധതി പ്രദേശമടക്കമുള്ള സ്ഥലങ്ങളിലെ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ തീവ്രശ്രമം തുടരുകയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദഗ്ദ്ധ സംഘങ്ങളും നേപ്പാൾ റെസ്ക്യൂ ടീമിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. എന്നാൽ, ടണലിനുള്ളിൽ കുടുങ്ങിയവരുമായി ഇതുവരെ ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല.
കാണാതായവരിൽ പകുതിയിലേറെയും രാജ്യത്തെ ജലവൈദ്യുത പദ്ധതികളിലെ ജീവനക്കാരും തൊഴിലാളികളുമാണെന്നാണ് വിവരം. ടിബറ്റിലും പ്രളയം വൻ നാശം വിതച്ചു. ഇവിടെ 16പേർ മരിക്കുകയും 546പേരെ കാണാതാവുകയും ചെയ്തു. ദുഷ്കരമായ ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം രക്ഷാപ്രവത്തനത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
