മണ്ണിനടിയിൽ കുടുങ്ങിയത് 3 ദിവസം; 6 വയസുകാരിക്ക് അദ്ഭുത രക്ഷ

News Desk
1 Min Read

കഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ 6 വയസ്സുകാരിക്ക് അദ്ഭുത രക്ഷ. മൂന്ന് ദിവസം മണ്ണിനടയിൽ അകപ്പെട്ട പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്.

പ്രളയം വലിയ നാശം വിതച്ച റസുവയിലെ തിമുറ ഗ്രാമത്തിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ചികിത്സ നൽകാനായി കുട്ടിയെ ഹെലികോപ്റ്ററിൽ കഠ്മണ്ഡുവിലേക്ക് കൊണ്ടുവന്നു

നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. അതേസമയം കാലാവസ്ഥ പ്രതികൂലമാവുന്നത് രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നുണ്ട്. നേപ്പാളിൽ 2,426 പേരെയാണ് പ്രളയത്തിൽ കാണാതായത്. ഇവരിൽ 540 പേർ വിദേശികളാണ്.

അതേസമയം, പ്രളയത്തെ തുടർന്നുളള സാഹചര്യത്തിൽ നോർക്ക റൂട്ട്സ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണ്. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘം ശനിയാഴ്ച രാത്രി 12.30 ഓടെ കഠ്മണ്ഡുവിലെത്തി. ഇവർ ഇന്ത്യയിലേക്കുള്ള യാത്ര ഉടൻ ആരംഭിക്കും. ബേസ് ക്യാംപായ ദാർച്ചയിൽ വച്ചാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. ഇതുകൂടാതെ, ട്രാവൽ ഏജൻസി വഴി കഠ്മണ്ഡുവിലേയ്ക്ക വിനോദയാത്രയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘവും ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവർ നാളെ കോഴിക്കോട് എത്തിച്ചേരും. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!