റിയാദ്: സഊദിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം സ്വദേശി കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്. ഇന്നലെ ജുമുഅ നിസ്കാരത്തിനായി താമസസ്ഥലത്ത് നിന്ന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ അബ്ബാസ് കുഴഞ്ഞുവീഴുകയായിരുന്നു.
സുഹൃത്തുക്കൾ ഉടൻ റിയാദിലെ അൽ ഇമാൻ ജനറൽ ഹോസ്പിറ്റലിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാദേശികനഗര ഗൈഡുകൾ പരിശോധിക്കൽ
റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന അബ്ബാസ്, മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.
പരേതരായ മുഹമ്മദ്, നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ. മക്കൾ: അദ്നാൻ, അഫ്നാൻ. മയ്യിത്ത് നാട്ടിൽ എത്തിച്ചു മറവ് ചെയ്യും. റിയാദ് സെൻട്രൽ കമ്മിറ്റി കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ ആണ് നടപടികൾ നീക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
