മസ്കത്ത്: ഒമാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുരവൂര്‍ സ്വദേശി ഷബീര്‍ ബഷീര്‍ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ മസ്കത്ത്, അല്‍ ഹെയിലില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ആണ് സംഭവം.
ജിഫ്നൈന്‍ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീര്‍, മത്സരത്തിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും സഹപ്രവർത്തകരും സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയും സിപിആറും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
14 വര്‍ഷമായി ഒമാനില്‍ ഉണ്ടായിരുന്ന ഷബീര്‍, ഇലക്ട്രോമാന്‍ എല്‍എല്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒരു മകനും മസ്കത്തില് അദ്ദേഹത്തോടൊപ്പം ഉണ്ട്. ഷബീറിന്റെ പെട്ടെന്നുള്ള മരണം ഒമാനിലെ പ്രവാസി സമൂഹത്തെയും കായിക പ്രേമികളെയും ദുഃഖത്തിലാഴ്ത്തി. മയ്യിത്ത് നാട്ടിൽ എത്തിച്ചു മറവ് ചെയ്യും
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
