കോഴിക്കോട്: താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് കൈവളപോലുള്ള എന്തോകൊണ്ട് മുഖത്താണ് മുറിവേറ്റത്.
പതിവുതെറ്റിച്ച് ഒരേ ഡ്രസ്‌കോഡിൽ വന്ന ജൂനിയർ വിദ്യാർഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് സ്കൂൾ അധികൃതർ പറയുന്നു. അധ്യാപകരും മറ്റും ഏറെ പണിപ്പെട്ടാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഘർഷം തുടങ്ങിയത്. സാധാരണയായി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾമാത്രമാണ് ഒരേവേഷം ധരിച്ച് ഓണാഘോഷത്തിനെത്താറുള്ളത്. എന്നാൽ, ഇത്തവണ പ്ലസ് വൺ വിദ്യാർഥികളും ഒരേനിറത്തിലും മാതൃകയിലുമുള്ള വേഷം തിരഞ്ഞെടുക്കുകയായിരുന്നു. ഇതായിരുന്നു പ്രകോപനം
പരിക്കേറ്റവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
