നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം

News Desk
1 Min Read

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നല്‍കി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രൂര മര്‍ദ്ദനം, ജെജെ ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയത്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നുവെന്നും കുട്ടിയുടെ ശരീരത്തില്‍ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നെടുമങ്ങാട് എസ് ഇ /എസ് ടി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 78 പേജ് ഉള്ള കുറ്റപത്രം ആണ് നല്‍കിയത്.

കഴിഞ്ഞ മെയ് 26നായിരുന്നു അതിക്രൂരമായ സംഭവം. രണ്ടാനച്ഛനായ അര്‍ഷിദ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു. ഇയാള്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ അഖില കുട്ടിയെ നോക്കാറില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ ഒന്നര വയസുകാരന്‍ തടസമായത് കൊണ്ടാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്ന് അഷ്‌കര്‍ പോലീസിന് മൊഴി നല്‍കി.

കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടായിരുന്നു. ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നതായും ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം.

കുട്ടി പടിയില്‍ നിന്ന് വീണതെന്നാണ് ആദ്യം ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്മേല്‍ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article