പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു

News Desk
1 Min Read

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. പഞ്ചാബ് ലവ്ലി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എം ബി എ വിദ്യാര്‍ഥിനിയായ കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജ് ആണ് മരിച്ചത്.

പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെടുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്ന ജോസ്ന ബസ് അപകടത്തില്‍പ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു.

ജോസ്നയുടെ മൃതദേഹം ബസിനടിയില്‍ നിന്ന് പുറത്തെടുക്കാന്‍ ഏറെ വൈകി. ബസ് ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് മൃതദേഹം പുറത്തെടുക്കാനായത്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ മറ്റുചില മലയാളികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!