ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍, ആം ആദ്മി പാര്‍ട്ടി (AAP) മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് ജീവപര്യന്തം തടവ്. കേസിലെ മറ്റ് നാല് പ്രതികളായ നാസിം, ഖാസിം, ജാവേദ്, അനസ് എന്നിവര്‍ക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയാണ് ശിക്ഷ വിധിച്ചത്.
അതീവ ക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കൊന്നിട്ടും പക തീരാതെ മൃതദേഹം അടുത്തുള്ള ഒരു ഓടയിലേക്ക് വലിച്ചിഴച്ചു. ഇത്തരമൊരു കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഭാഗത്തില്‍ പെടുന്നതാണ്. കുറ്റകൃത്യത്തിന്റെ ഭീകരത, ശിക്ഷാ ഇളവിന് പരിഗണിക്കാവുന്ന സാഹചര്യങ്ങളെക്കാള്‍ കടുത്തതാണെന്നും കോടതി വ്യക്തമാക്കി.
2020 ഫെബ്രുവരി 25 വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപത്തിനിടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു ഓടയില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
