സിക്കിമില്‍ തുരങ്കത്തിലെ മണ്ണിടിച്ചില്‍: 20 തൊഴിലാളികള്‍ മരിച്ചു,അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു

News Desk
1 Min Read

ഗാംങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകത്തില്‍ 20 തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ 24 മണിക്കൂറിലേറെയായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

സംശയാസ്പദമായ രീതിയില്‍ മീഥെയ്ന്‍ വാതകം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് എന്‍എച്ച്പിസിയുടെ തുരങ്കം തകര്‍ന്നത്. ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് 4 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

പ്രൊജക്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 25 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരുന്നത്.ഇതില്‍ 20 പേരുടെ മരണം സ്ഥിരീകരിച്ചതായി നാംചി എസ്പി അറിയിച്ചു. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇതുവരെ 12 മൃതദേഹങ്ങള്‍ പുറത്തെടുത്തു.

സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ മിഥേന്‍ വാതക സ്‌ഫോടനവും മണ്ണിടിച്ചിലും; 27ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഇതില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article