പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; നാടക നടന്‍ അറസ്റ്റിൽ

News Desk
0 Min Read

കണ്ണൂര്‍: പയ്യന്നൂരില്‍ പതിനാറുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാടക നടന്‍ അറസ്റ്റില്‍. രാമന്തളി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എ.കെ. ഉണ്ണിക്കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയോട് സൗഹൃദം നടിച്ച് ഓട്ടോയില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. 

പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ഭയന്ന് പുറത്തേക്കോടി. തുടർന്ന്, വീട്ടുകാരോട് പറയുകയായിരുന്നു. പ്രതിക്കെതിരെ ഒരു വര്‍ഷം മുൻപും പോക്സോ കേസുണ്ടായിരുന്നുവെന്നും ജാമ്യത്തിലാണെന്നും പൊലീസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article