അമേരിക്ക ഇറാനില്‍ അക്രമം കടുപ്പിച്ചു; 140 ഇടങ്ങളില്‍ മിസൈല്‍ വര്‍ഷിച്ചു

News Desk
1 Min Read

വാഷിങ്ങ്ടണ്‍: ഇറാനില്‍ ആക്രമണം കടുപ്പിച്ച അമേരിക്ക 140 ഇടങ്ങളില്‍ മിസൈല്‍ വര്‍ഷിച്ചു. ബന്ദര്‍ അബ്ബാസിലും ഖഷാമിലും ഹജിയാബാദിലും കനത്ത സ്‌ഫോടനങ്ങളുണ്ടായി. ഹോര്‍മോസ്ഗന്‍ പ്രവിശ്യയില്‍ ഒരു ടെലികോം ജീവനക്കാരന്‍ കൊല്ലപ്പെട്ടതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു.

മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോര്‍മുസിലെ സ്പീഡ് ബോട്ടുകളും അമേരിക്ക ആക്രമിച്ചു. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്നില്ലെന്നും അന്താരാഷ്ട്ര ജലപാതയായി ഹോര്‍മുസ് തുടരുന്നെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കുവൈത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്നും ഒരാള്‍ക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. ഇറാന്‍ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ആയത്തുല്ല അലി ഖംനയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖംനയി പ്രതികരിച്ചിരുന്നു.

അയത്തുള്ള അലി ഖംനയി ഉള്‍പ്പെടെ വധിക്കപ്പെട്ട ഇറാന്‍ നേതാക്കളുടെ രക്തത്തിന് ആഗോളതലത്തില്‍ പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കടുത്ത മുന്നറിയിപ്പ്. ഇതിനായി കൊലയാളികളായ ഉന്നത നേതാക്കളുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ ഈ ദൗത്യം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!