അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; ക്വട്ടേഷന്‍ നല്‍കിയത് ഏഴ് ലക്ഷത്തിന്

News Desk
1 Min Read

ജയ്പൂര്‍: അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി രാജസ്ഥാനിലെ ജയ്പൂരില്‍ കസ്റ്റഡിയില്‍. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് അമ്മാവന്‍ രംഗത്തെത്തിയത് വഴിത്തിരിവായി.

അമ്മയെ കൊലപ്പെടുത്തിയതുപോലെ അച്ഛനെയും യുവതി കൊലപ്പെടുത്തിയതാകാമെന്നാണ് അമ്മാവന്‍ രാകേഷ് ശര്‍മ പറയുന്നത്. യുവതിയുടെ അമ്മ നീരജ് ശര്‍മ, ജയ്പൂര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്നു. കോടതി മാസ്റ്ററായിരുന്ന ഇവരുടെ ഭര്‍ത്താവ് വിജയ് ശര്‍മയുടെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെയാണ് ജോലി നേടിയത്.

ദീര്‍ഘകാലത്തെ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് വിജയ് ശര്‍മ മരിച്ചത്. ജയ്പൂരില്‍വച്ച് നീരജ് ശര്‍മയെ എസ്‌യുവി കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് മകള്‍ ആയുഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ മൂന്നിനായിരുന്നു സംഭവം.

കൊള്ളകൾ നടക്കുന്നത് ബിജെപി നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ, അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണം
അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ ആയുഷി, തന്റെ ബന്ധുവായ ബല്‍റാമിന്റെ സഹായത്തോടെ ഏഴുലക്ഷം രൂപയ്ക്കാണ് കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം അത് ഒരു റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അമ്മയുടെ ജോലിയിലും കുടുംബസ്വത്തിലും പ്രതിക്ക് ഒരു കണ്ണുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് ഹീനകൃത്യം നടത്തിയതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!