കട്ടപ്പന: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സമയം തെറ്റി ഓടിയതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ഉപ്പുതറ-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസ് തടഞ്ഞ് ടയറിനു മുൻപിൽ കിടന്നു പ്രതിഷേധിച്ചത്.
കുട്ടിമാളു ബസ് ഓടുന്ന സമയത്ത് കോട്ടയത്ത് നിന്നു വാഗമൺ- ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് കെഎസ്ആർടിസി പ്രിയദർശിനി ബസ് എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതേതുടർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞു. സ്വകാര്യ ബസിനു മുൻപിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെ നടപടി ചോദ്യം ചെയ്തു. പിന്നീട് ബസിന്റെ മുൻചക്രത്തിൻ്റെ മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
