ഖാംനഈയുടെ മയ്യിത്തിനരികെ കണ്ണീരോർമയായി ആ കുഞ്ഞു മയ്യിത്ത്; കണ്ണു നനയിച്ച് കുഞ്ഞു സഹ്റ

News Desk
1 Min Read

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ടെഹ്റാനിലെ പ്രാർത്ഥനാ ഹാളിൽ ഒത്തുകൂടിയ ആയിരങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ഹൃദയം തകർക്കുന്നതും ആ ഒരു കാഴ്ചയാണ്.

വിപ്ലവവീര്യവും വിലാപക്രോധവും അലയടിക്കുന്ന കരിങ്കടൽ പോലുള്ള ജനസാഗരത്തിന് നടുവിൽ, ഒരു ജനതയുടെ മുഴുവൻ പ്രിയ നേതാവിന് രാജ്യം വിടചൊല്ലുമ്പോൾ അവിടെയെത്തുന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നത് പൂക്കൾക്കിടയിൽ ശാന്തമായി ഉറങ്ങുന്ന ആ കുഞ്ഞു മയ്യിത്ത്.

അമേരിക്കൻ – ഇസ്റാഈൽ വ്യോമാക്രമണത്തിന്റെ ക്രൂരതയ്ക്ക് ഇരയായി വിടപറഞ്ഞ, ആയത്തുള്ള അലി ഖാംനഈയുടെ 14 മാസം മാത്രം പ്രായമുള്ള ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൽപയേഗാനിയുടെ ചേതനയറ്റ ശരീരം ഒരു കുഞ്ഞു പെട്ടിയിലാക്കി ഖാംനഈയുടെ മയ്യിത്ത് പെട്ടിക്ക് സമീപം വെച്ചിരിക്കുന്നു. ലോക രാഷ്ട്രീയങ്ങൾക്കോ സൈനിക നടപടികൾക്കോ ഒന്നിനും തന്നെ നീതീകരിക്കാനാകാത്ത, എന്തിനെന്ന് പോലുമറിയാതെ കൊലചെയ്യപ്പെട്ട ആ പിഞ്ചുകുഞ്ഞിന്റെ വിയോഗം ഇറാൻ ചരിത്രത്തിലെ തന്നെ ഏറ്റവും കരളലിയിക്കുന്ന കാഴ്ചയായി മാറി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article