തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍.
വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന വിവരം പത്രം, എസ്എംഎസ്, ടെലിവിഷന്‍, സാമൂഹിക മാധ്യമം എന്നിവ വഴി ഉപയോക്താക്കളെ അറിയിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോള്‍ വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഈ വര്‍ഷം സെപ്തംബര്‍ ഒഴികെ, ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കൂടിയ വിലയ്ക്ക് ഹ്രസ്വകാല വിപണിയില്‍ നിന്നു വൈദ്യുതി വാങ്ങാനുള്ള കെ എസ് ഇ ബിയുടെ കരാറുകള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി.
ഈ വര്‍ഷം വൈദ്യുതി വാങ്ങാന്‍ കമ്മീഷന്‍ അനുവദിച്ചതിന്റെ ഇരട്ടിയാണ് വില. ആകെ 30.832 കോടി യൂണിറ്റ് വൈദ്യുതി, യൂണിറ്റിന് 9.16 രൂപയ്ക്കു വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് ഉണ്ടാകുന്ന 282.5 കോടി രൂപയുടെ ബാധ്യത ആത്യന്തികമായി ഉപയോക്താക്കള്‍ക്കാകുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
