അദാനി പോർട്ടും എംഎസ്‌സിയും കൈകോർക്കുന്നു; വിഴിഞ്ഞത്തേക്ക് ഇനി വിദേശ നിക്ഷേപം ഒഴുകും

News Desk
0 Min Read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശനിക്ഷേപം. അദാനി പോർട്ടും എംഎസ്‌സിയും കൈകോർക്കുന്നതോടെ തുറമുഖത്തിൻ്റെ 49% ഓഹരി യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‌സി) സ്വന്തമാക്കും. 2.85 ബില്യൺ യുഎസ് ഡോളർ ആണ് ആകെ ഇടപാട് മൂല്യമായി കണക്കാക്കുന്നത്.

ഈ നിക്ഷേപത്തിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്പ് ഹബ്ബ് എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രാധാന്യം കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ അദാനി കമ്പനിയും എംഎസ്‌സി ഗ്രൂപ്പും തമ്മിലുള്ള മൂന്നാമത്തെതും പ്രധാനപ്പെട്ടതുമായ സഹകരണ സംരംഭം ആണ് ഇതെന്നും അദാനി ഗ്രൂപ്പ് എക്സിൽ കുറിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article