മുഹറം ഘോഷയാത്രയിൽ വിഷഗുളിക: യുവാവ് അറസ്റ്റിൽ

News Desk
0 Min Read

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവിനെ വനിതാ വൊളന്റിയർമാർ കയ്യോടെ പിടികൂടിയതോടെ ഒഴിവായത് വൻ ദുരന്തം. മുംബൈയിലെ ബൈക്കുള മേഖലയിലാണ് സംഭവം. ഫയാസ് പ്രേംജി എന്നയാളെയാണ് ജനങ്ങൾക്ക് വിഷഗുളിക വിതരണം ചെയ്യുന്നതിനിടെ പിടിയിലായത്.

ബൈക്കുളയിലെ റെഹ്മത്താബാദിനു സമീപം നടന്ന ഘോഷയാത്രയിലാണ് ഇയാൾ ഗുളികകൾ വിതരണം ചെയ്തത്. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് കലർത്തിയ ഗുളിക പ്രതിരോധശേഷി വർധിപ്പിക്കാനും വേദനയില്ലാതാക്കാനുമുള്ള മരുന്ന് എന്നുപറഞ്ഞാണ് ഇയാൾ ആളുകൾക്ക് വിതരണം ചെയ്തത്. പത്തോളം പേർ ഗുളിക കഴിക്കുകയും ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article