ഓഹരി വിപണി ഇനി വിരൽത്തുമ്പിൽ; എ ഐ കരുത്തുമായി ഗൂഗിൾ ഫിനാൻസ് ആപ്പ് പുറത്തിറക്കി

News Desk
1 Min Read

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പുതിയ ഗൂഗിൾ ഫിനാൻസ് ആപ്പ് (Google Finance Android App) പുറത്തിറക്കി. നിലവിൽ വെബ് ബ്രൗസറുകൾ വഴി മാത്രം ലഭ്യമായിരുന്ന സേവനമാണ് ഇനി മുതൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനായി ഉപയോക്താക്കൾക്ക് ലഭിക്കുക.

ഓഹരി വിപണിയിലെ (Share Marcket) ചലനങ്ങൾ നിരീക്ഷിക്കുന്നതിനും വ്യക്തിഗത പോർട്ട്ഫോളിയോ ട്രാക്ക് ചെയ്യുന്നതിനും കൂടുതൽ എളുപ്പമുള്ള ഫീച്ചറുകൾ ഈ പുതിയ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകർക്കും വിപണിയിലെ പരിചയസമ്പന്നർക്കും ഒരുപോലെ വേഗത്തിൽ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) സാങ്കേതികവിദ്യയുടെ സഹായത്തോടെ വിപണിയിലെ ചലനങ്ങളുടെ കൃത്യമായ വിശകലനം ഉപയോക്താക്കൾക്ക് നൽകുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. ഓഹരി വിലകളിൽ മാറ്റമുണ്ടാകാനുള്ള കാരണങ്ങളും കമ്പനികളുടെ പുതിയ വികസനങ്ങളും എ ഐ (AI) വഴി ചുരുക്കി വിവരിച്ചു നൽകും. നിക്ഷേപകർക്ക് ഉപദേശം നൽകുന്നതിന് പകരമായി വിപണി ഗവേഷണങ്ങൾ ലളിതമാക്കാനാണ് ഈ ഫീച്ചർ സഹായിക്കുന്നത്.

വിവിധ കമ്പനികളുടെ ഓഹരികൾ ഒരേ സ്ക്രീനിൽ വശങ്ങളിലായി താരതമ്യം ചെയ്യാനുള്ള ഫീച്ചർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. വിലയിലെ വ്യത്യാസങ്ങൾ, സാമ്പത്തിക സൂചികകൾ, വാല്യുവേഷൻ റേഷ്യോകൾ, കമ്പനികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ എന്നിവയെല്ലാം ഒരൊറ്റ സ്ക്രീനിൽ കാണാൻ സാധിക്കും. ഇത് നിക്ഷേപകർക്ക് വിവരങ്ങൾ വിശകലനം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article