യാത്രയ്ക്കിടെയുള്ള സംഘര്‍ഷങ്ങളില്‍ പരിക്കേറ്റാലും യാത്ര തടസ്സപ്പെട്ടാലും ഇന്‍ഷുറന്‍സ്; സമഗ്ര യാത്രാ പരിരക്ഷയുമായി എമിറേറ്റ്‌സ്

News Desk
0 Min Read

ദുബൈ: സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ട് പുതിയ യാത്രാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍.

ലോകത്തിലെ ആദ്യത്തെ സമഗ്രമായ യാത്രാ ഇന്‍ഷുറന്‍സ് (‘കോംപ്രിഹെന്‍സീവ് ട്രാവല്‍ കവര്‍’ (Comprehensive Travel Cover) ആണ് എമിറേറ്റ്‌സ് അവതരിപ്പിച്ചത്. ട്രാവല്‍ ഗാര്‍ഡുമായി സഹകരിച്ചാണ് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നത്.

യാത്രയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റാല്‍ 25,000 ഡോളര്‍ വരെയുള്ള ചികിത്സാ ചെലവുകള്‍ക്ക് ഈ പോളിസി പരിരക്ഷ നല്‍കും. കൂടാതെ, ലോകത്തെവിടെയും അടിയന്തര ഘട്ടങ്ങളില്‍ ഒഴിപ്പിക്കലിനും, ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്താലും ഇതില്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article