അൽ ജുബൈൽ അൽ ഫുർഖാൻ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

malayalampress
1 Min Read

ജുബൈൽ: സഊദി മതകാര്യ വകുപ്പിന്റെ ഔദ്യോഗിക നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅ്‌വ സെന്ററിന് കീഴിലുള്ള അൽഫുർഖാൻ മദ്രസയുടെ പുതിയ അധ്യയന വർഷാരംഭവും പ്രവേശനോത്സവവും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. കൂടാതെ, സഊദി ദേശീയ കമ്മിറ്റിയുടെ കീഴിൽ നടന്ന സർഗ്ഗവസന്തത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മദ്റസ പ്രിൻസിപ്പൽ ഇബ്രാഹിം അൽ ഹികമിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപകൻ മുഹമ്മദ് ഷാ സ്വാഗതവും മാനേജ്മെന്റ് കമ്മറ്റി അംഗം ആസാദ് വളപട്ടണം ഉദ്ഘടനവും നിർവഹിച്ചു.

മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഷൈലാസ് കുഞ്ഞു, അമീൻ നരികുനി, ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രെട്ടറി അബ്ദുൽ മന്നാൻ, എക്സിക്യൂട്ടീവ് അംഗം മൊയ്തുണ്ണി മേലതിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. മദ്റസ അദ്ധ്യാപകരായ നൗഫൽ റഹ്മാൻ, നിയാസ് മൂത്തേടം, ജിയാസ്, മൂസ തഹ്‌സിൻ, ഇബ്റാഹിം സിയാദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കൊച്ചുകുട്ടികളെ പുഞ്ചിരിയോടെയും സ്നേഹത്തോടെയും മദ്രസയിലേക്ക് സ്വാഗതം ചെയ്ത പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി.

പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. താല്പര്യമുള്ള രക്ഷിതാക്കൾക്ക് കുട്ടികളുടെ അഡ്മിഷൻ ഉടൻ തന്നെ പൂർത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ നടപടിക്കും പ്രിൻസിപ്പളുമായി +966 54 179 9403 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article