വീണ്ടും നിയമന വിവാദം; സർക്കാർ അഭിഭാഷക പട്ടികയിൽ സിപിഐ നേതാവും

News Desk
1 Min Read

എറണാകുളം: യുഡിഎഫ് സർക്കാരിൽ വീണ്ടും നിയമനവിവാദം. സർക്കാർ അഭിഭാഷക പട്ടിയിൽ സിപിഐ നേതാവും. തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. പി. ദീപ്തിയെയാണ് ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത്. വനിതാ ലീഗ് നേതാവിന്റെ ഭർത്താവിനും നിയമനം നൽകിയതായി ആക്ഷേപം.

സർക്കാർ അഭിഭാഷകരുടെ പട്ടിക അടിമുടി വിവാദത്തിലേക്കാണ് പോകുന്നത്. നേരത്തെ ദേവസ്വം ബോർഡ് സ്പെഷ്യൽ ജിപിയായി അഡ്വ. കെ.ബി. പ്രദീപിനെ നിയമിക്കുകയും അദ്ദേഹം രാജിവയ്ക്കുകയും ചെയ്ത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറയിലെ സിപിഐ നേതാവിനും നിയമനം നൽകിയിരിക്കുകയാണ്.

സർക്കാർ അഭിഭാഷകരുടെ ഈ പട്ടികയെ സംബന്ധിച്ച് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് വലിയ അതൃപ്തിയുള്ളതായാണ് വിവരം. വേണ്ടത്ര പ്രവർത്തി പരിചയം ഇല്ലാത്തവരെയും കൂടിയാലോചന ഇല്ലാതെയുമാണ് ഇത്തവണ അഭിഭാഷകരെ നിയമിച്ചതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article