ഡൽഹി: അനിൽ ആന്റണി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന. രാജ്യസഭയിലേക്ക് അനിൽ ആന്റണിയെ പരിഗണിക്കാൻ ബിജെപി നീക്കം. ജോർജ് കുര്യന് പകരം ഒഴിവ് വരുന്ന സീറ്റ് അനിൽ ആന്റണിക്ക് നൽകിയേക്കും. സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തി. പി.കെ. കൃഷ്ണദാസിന് ഗവർണർ പദവി നൽകുന്നതും പരിഗണനയിൽ.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രധാന പ്രൊജക്ടായ ‘ഒരിന്ത്യ, ഒരൊറ്റ തെരഞ്ഞെടുപ്പി’ൻ്റെ ദേശീയ കോർഡിനേറ്ററാണ് നിലവിൽ അനിൽ ആൻ്റണി. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നൊരു രാജ്യസഭാംഗമായി അനിൽ ആൻ്റണിയെ പരിഗണിക്കുന്നത്. ഡൽഹിയിലുള്ള രാജീവ് ചന്ദ്രശേഖറുമായി കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. ജൂലൈയിൽ മൺസൂൺ സമ്മേളനത്തിന് മുൻപ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
