സൗഹൃദത്തിൻ്റെ മറവിൽ പണവും മൊബൈൽ ഫോണും കൈക്കലാക്കി; പാലക്കാട് സ്വദേശിനി അറസ്റ്റിൽ

News Desk
1 Min Read

പാലക്കാട്: ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി (46) ആണ് പിടിയിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ആണ് സർവീസിൽ ഇരിക്കെ തട്ടിപ്പിന് ഇരയായത്

സൗഹൃദത്തിൻ്റെ പേരിൽ യുവതി പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയതെന്നാണ് ആരോപണം.

2006 മുതലാണ് തട്ടിപ്പ് തുടങ്ങിയത്. സർക്കാർ ഓഫീസിലെത്തി യുവതി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പണം വാങ്ങി. തനിക്ക് വീട് വയ്ക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥൻ പൊലീസിനെ സമീപിച്ചത്.

ഇരകളുടെ കൂട്ടത്തിൽ ഇനിയും സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article