ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിവാഹാഘോഷങ്ങൾക്ക് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മലയാളി സമൂഹവും കണ്ണീരോടെ വിട നൽകി. വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വേക്ക് സർവീസ് നടന്നു. തുടർന്ന് ശനിയാഴ്ച സംസ്കാര ശുശ്രൂഷകൾ നടത്തി. പിന്നീട് ഗ്വിന്നെറ്റ് മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്കരിച്ചു.
നോർത്ത് ജോർജിയയിൽ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ദുർഘടമായ പ്രദേശത്ത് ഹെലികോപ്ടർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്നിയെ രക്ഷപ്പെടുത്തിയത്. വിവാഹചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ. അപകടസമയം പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
വിവാഹദിവസം മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; വരനും പൈലറ്റും മരിച്ചു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
