സഊദി അറേബ്യ, യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 15 മുതൽ Midday Break പ്രാബല്യത്തിൽ; തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് വിലക്ക്, ലംഘിച്ചാൽ കർശന നടപടി

malayalampress
1 Min Read

ദുബൈ/റിയാദ്: സഊദി അറേബ്യ, യുഎഇയിൽ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 15 മുതൽ Midday Break പ്രാബല്യത്തിൽ വരുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. കടുത്ത ചൂട് അനുഭവപെപ്പടുന്ന കാലങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് വിലക്ക് എര്പെപ്പടുത്തിയ മന്ത്രാലയങ്ങൾ വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നയിരിപ്പ് നൽകി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ ജോലി ചെയ്യുന്നത് നിരോധിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയന്ത്രണം. തുടർച്ചയായ 22-ാം വർഷമാണ് രാജ്യം ഈ നിയമം നടപ്പിലാക്കുന്നത്. സാങ്കേതിക കാരണങ്ങളാലോ പൊതുജനതാൽപ്പര്യം മുൻനിർത്തിയോ നിർത്തിവെക്കാൻ സാധിക്കാത്ത ചില നിർദ്ദിഷ്‌ട ജോലികൾക്ക് ഈ നിരോധനത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

പ്രധാനമായും താഴെ പറയുന്ന ജോലികൾക്കാണ് ഇളവുള്ളത്.

  • തുടർച്ചയായി ചെയ്യേണ്ടിവരുന്ന അസ്‌ഫാൽറ്റ് ഇടൽ, കോൺക്രീറ്റ് മിക്‌സിംഗ് തുടങ്ങിയ ജോലികൾ.
  • ജലവിതരണം, വൈദ്യുതി, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര ജോലികൾ.
  • പൊതുജനജീവിതത്തെയും ഗതാഗതത്തെയും ബാധിക്കുന്നതിനാൽ, സർക്കാർ അധികാരികളുടെ പ്രത്യേക അനുമതിയോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ.

സുരക്ഷാ സൗകര്യങ്ങൾ നിർബന്ധം; ലംഘിച്ചാൽ പിടിവീഴും

ഇളവുകൾ ലഭിച്ചിട്ടുള്ള കമ്പനികൾ പോലും ഇടവേളകളിലോ അനുവദനീയമായ സമയത്തോ തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. തൊഴിലുടമകൾ താഴെ പറയുന്ന സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്:

  • തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള പ്രദേശങ്ങൾ.
  • ജോലിസ്ഥലങ്ങളിൽ ഫാനുകൾ ഉൾപ്പെടെയുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ.
  • ആവശ്യത്തിന് കുടിവെള്ളം, മറ്റ് ഹൈഡ്രേഷൻ സപ്ലിമെന്റുകൾ.
  • ആവശ്യമായ പ്രഥമശുശ്രൂഷാ (First Aid) ഉപകരണങ്ങൾ.

സ്‌മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളും പ്രത്യേക ഫീൽഡ് പരിശോധനകളും വഴി നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും.”തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ നയം പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിട്ടുണ്ട്.” തൊഴിൽ സംരക്ഷണ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായ ദലാൽ അൽ ഷെഹി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article