റിയാദ്: സമുദ്രതീരങ്ങളും ഹരിതാഭമായ താഴ്‌വാരകളും മലയോര മേഖലകളും കൊണ്ട് സമ്പന്നമായ സഊദി അറേബ്യയിലെ ജിസാൻ പ്രവിശ്യ അപൂർവ ജൈവവൈവിധ്യത്താൽ ശ്രദ്ധേയമാകുന്നു. വൈവിധ്യമാർന്ന വന്യ ജീവികൾക്കും സസ്യജാലങ്ങൾക്കും അനുകൂലമായ ആവാസ വ്യവസ്ഥയൊരുക്കുന്ന ഇവിടുത്തെ ഭൂപ്രകൃതിയുടെ ഏറ്റവും വലിയ ആകർഷണം തെക്കുപടിഞ്ഞാറൻ സഊദിയിൽ മാത്രം കണ്ടുവരുന്ന ‘ആഫ്രിക്കൻ ഗ്രേഹോൺബിൽ’ എന്ന അപൂർവയിനം പക്ഷികളാണ്. പ്രാദേശികമായി ‘അബു മഅൽ’ എന്നാണ് ഇവ അറിയപ്പെടുന്നത്.
വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.com
പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online
വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com
തവിട്ടു കലർന്ന ചാരനിറത്തിലുള്ള തൂവലുകളും, നീണ്ടു വളഞ്ഞ കരുത്തുറ്റ ചുണ്ടുകളും, അറ്റത്ത് വെള്ളനിറമുള്ള ഇടത്തരം വാലുകളുമാണ് ഈ പക്ഷികളുടെ പ്രധാന സവിശേഷത. ജിസാന്റെ മലയോരങ്ങളിലും താഴ്‌വാരകളിലും ഇവയുടെ സാന്നിധ്യം വ്യാപകമാണ്. ജിസാനിലെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ‘അബു മഅൽ’ പക്ഷികൾ നിർണായക പങ്കാണ് വഹിക്കുന്നത്. വിവിധതരം പ്രാണി കൾ, ചെറിയ ഇഴജന്തുക്കൾ, കാട്ടുപഴങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം.
ദോഷകരമായ പ്രാണികളുടെ പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം, കാട്ടുപഴങ്ങളുടെ വിത്തുകൾ കാടിന്റെ വിവിധ ഭാഗങ്ങളിൽ വിതറി പുതിയ സസ്യജാലങ്ങൾ വളരുന്നതിനും ഇവ സഹായിക്കുന്നു. വന്യ ജീവികളുടെ നിലനിൽപ്പിന് ആവശ്യമായ സുസ്ഥിര അന്തരീക്ഷം ജിസാനിലുണ്ടെന്നതിന്റെ നേർക്കാഴ്ചയാണ് ഈ പക്ഷിക ളുടെ സാന്നിധ്യമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വിലയിരുത്തൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
