‘വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’: പ്രതിഷേധത്തിന് CJP; അഭിജീത്ത് ഇന്ത്യയിലെത്തും

malayalampress
1 Min Read
  • നമ്മൾ ഒരുമിച്ച് ശബ്ദമുയർത്തിയാൽ, അവർ തീർച്ചയായും നമ്മളെ കേൾക്കും. ജൂൺ 6 ശനിയാഴ്ച രാവിലെ ഞാൻ ഡൽഹിയിൽ എത്തും

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിലേക്ക്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് പ്രതിഷേധം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ അറിയിച്ചു. അന്ന് താൻ ഇന്ത്യയിലെത്തുമെന്നും അഭിജീത്ത് പറഞ്ഞു.

‘‘ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു. നമ്മൾ ഒരുമിച്ച് ശബ്ദമുയർത്തിയാൽ, അവർ തീർച്ചയായും നമ്മളെ കേൾക്കും. ജൂൺ 6 ശനിയാഴ്ച രാവിലെ ഞാൻ ഡൽഹിയിൽ എത്തും. ദയവായി വിമാനത്താവളത്തിൽ എത്തുക. അവിടെ നിന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങി ജന്തർ മന്ദറിൽ നമുക്ക് സമാധാനപരമായൊരു പ്രതിഷേധം നടത്താം’’– സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിൽ അഭിജീത്ത് പറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നമ്മൾ ശബ്ദമുയർത്തുന്നുണ്ട്. നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വേണ്ടി അവരുടെ കഠിനാധ്വാനം പാഴായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്നും അഭിജീത്ത് വിഡിയോയിൽ പറഞ്ഞു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!