മ്യാന്‍മറില്‍ വന്‍ സ്‌ഫോടനം, 45 പേര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് ഖനനത്തിനായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളെന്ന് നിഗമനം

News Desk
1 Min Read

ബാങ്കോക്ക്: വടക്ക് കിഴക്കന്‍ മ്യാന്‍മറില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖനനത്തിനായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

നംഖം ടൗണ്‍ഷിപ്പിലെ കൗന്‍ടുപ് ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്.ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രദേശം ടാന്‍ങ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്.

കുട്ടികളടക്കം 45 പേരുടെ മൃതദേഹമാണ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ആറ് കുട്ടികളുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാള്‍ വ്യക്തമാക്കി. കുട്ടികുളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടു പോയി.

പരിക്കേറ്റവരെ ടൗണ്‍ഷിപ്പ് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് പ്രദേശിക നേതൃത്വം ആവശ്യമായ സഹായങ്ങള്‍ ചെയ്ത് വരികയാണ്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!