വാഷിങ്ടൻ/ടെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. സമാധാനചർച്ചകൾ സങ്കീർണമാക്കി വീണ്ടും യുഎസ്-ഇറാൻ ആക്രമണം. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍. അമേരിക്കന്‍ വ്യോമതാവളത്തിനു നേരെയാണ് ഇറാന്റെ തിരിച്ചടി. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. എവിടെയുള്ള വ്യോമതാവളമാണ് ആക്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏത് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയില്ല പ്രാദേശികസമയം രാവിലെ 4.50-നായിരുന്നു പ്രത്യാക്രമണമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, കുവൈറ്റില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ ആക്രമണമുണ്ടായതായി കുവൈറ്റ് ആര്‍മി വ്യക്തമാക്കി. ആക്രമണം എവിടെ നിന്നെന്ന് വ്യക്തമല്ല. (Iran retaliates against US attack)
അതേസമയം, നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു. ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂം അമേരിക്കന്‍ സൈന്യം തകര്‍ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്‌ഫോടനങ്ങള്‍ നടന്ന ബന്ദര്‍ അബ്ബാസ്.
തങ്ങൾക്കെതിരെയുള്ള ഏതൊരു ആക്രമണത്തിനും മറുപടി നൽകുമെന്നും കൂടുതൽ ശക്‌തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ഐആർജിസി പറഞ്ഞു. രാവിലെ ഇറാനെ യുഎസ് ആക്രമിച്ചിരുന്നു. ബന്ദർ അബ്ബാസിന് സമീപമാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാൻ്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്‌ഥർ അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
അതിനിടെ, മിസൈൽ -ഡ്രോൺ ആക്രമണം നേരിട്ടതായി കുവൈത്ത് സൈന്യം അറിയിച്ചു. എന്തിനെയാണ് ലക്ഷ്യമിട്ടതെന്നോ കൂടുതൽ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുദ്ധകാലത്ത് ഇറാനിൽനിന്നും ഇറാൻ പിന്തുണയുള്ള ഇറാഖിലെ ഷിയാ മിലിഷ്യകളിൽനിന്നും കുവൈത്ത് നിരവധി തവണ ആക്രമണങ്ങൾ നേരിട്ടിരുന്നു. വെടിനിർത്തൽ നിലനിൽക്കെ തന്നെ ഇറാനെ ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണു പുതിയ സംഭവം. പശ്ചിമേഷ്യയെ ഇളക്കിമറിച്ച യുദ്ധം ഔപചാരികമായി അവസാനിപ്പിക്കാനും വെടിനിർത്തൽ നീട്ടാനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
