ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജന്‍ ട്രെയിന് അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം. നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിന്‍ ഹരിയാനയിലെ ജിങ് സോണിപത് റൂട്ടിലാണ് ഓടുക. 10 കോച്ചുകളുള്ള ഡ്രെമു ട്രെയിനാണ് ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുക.
മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുക. ആകെ 1,200 കിലോവാട്ട് പവര്‍ ഔട്ട്പുട്ട് ശേഷിയുള്ള ഈ ട്രെയിന്‍ ‘ഡിസ്ട്രിബ്യൂട്ടഡ് പവര്‍ റോളിംഗ് സ്റ്റോക്ക്’ സാങ്കേതികവിദ്യയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ട്രെയിനിന്റെ കരുത്ത് ഒരൊറ്റ എഞ്ചിനില്‍ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ കോച്ചുകളിലുമായി തുല്യമായി വിതരണം ചെയ്യപ്പെടുന്ന സംവിധാനമാണിത്.ഡീസലിനും വൈദ്യുതിക്കും ബദലായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍സ് ഉപയോഗിച്ചായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ട്രെയിന്‍ സര്‍വീസ് ഉടനടി ആരംഭിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്റെ സാങ്കേതിക അനുമതിക്കും, ചീഫ് കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റിയുടെ സുരക്ഷാ പരിശോധനകള്‍ക്കും ശേഷമാണ് മന്ത്രാലയം അനുമതി നല്‍കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
