കൊല്ലം: വിഷു ബമ്പർ ലോട്ടറി ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്.
കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്. അമ്മാ ഏജൻസിയിൽ നിന്നാണ് ലോട്ടറിയെടുത്തത്. ഒരുമാസം മുമ്പാണ് ടിക്കറ്റെടുത്തത്. വിൽക്കാനുള്ള ടിക്കറ്റ് വാങ്ങാൻ പോയപ്പോഴാണ് സമ്മാനാഹർമായ ടിക്കറ്റ് എടുത്തത്. തന്റെ ഭാഗ്യ നമ്പറായ രണ്ട് കണ്ടപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. മൂന്ന് പേരടങ്ങുന്നതാണ് പൊന്നന്റെ കുടുംബം. ചെറിയ വീട്ടിലാണ് ഇവരുടെ താമസം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
